ടെക് ടിപ്സ് S1E1 കംപ്യൂട്ടറിൻ്റെ വിശദവിവരങ്ങൾ എങ്ങിനെ കണ്ടുപിടിക്കാം?
കംപ്യൂട്ടറുകൾക്ക് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്.
അതു പണിമുടക്കുമ്പോഴാണ് ശരിക്കുള്ള ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്. പലർക്കും
തങ്ങളുടെ കംപ്യൂട്ടറിൻ്റെ വിശദാംശങ്ങൾ അറിയില്ല എന്നുമാത്രമല്ല, അവയെങ്ങിനെ
കണ്ടെത്താം എന്നുള്ള അറിവും ഉണ്ടാകാറില്ല.
നിങ്ങളുടെ കംപ്യൂട്ടറിൻ്റെ വിശദാംശങ്ങൾ കണ്ടെത്തുന്നതെങ്ങിനെയെന്നു ഈ
വീഡിയോയിലൂടെ മനസിലാക്കാം.
വിൻഡോസ് 10ൽ ഡെസ്ക് റ്റോപിലെ സ്റ്റാർട്ട് ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്നു
സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. തുറന്നുവന്ന വിൻഡോയിൽ സിസ്റ്റം തിരഞ്ഞെടുക്കുക.
ഇപ്പോൾ കാണുന്ന സ്ക്രീനിലെ ലിസ്റ്റിൽ ഏറ്റവും താഴെയുള്ള എബൌട്ട് ക്ലിക്ക് ചെയ്യുക.
ഇപ്പോൾ കിട്ടുന്ന സ്ക്രീനിൽ നിന്നും നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന
വിൻഡോസിൻ്റെ പതിപ്പ്, പ്രോസസർ, മെമ്മറി തുടങ്ങിയവയുടെ വിശദവിവരങ്ങൾ
മനസിലാക്കാൻ പറ്റും.
വിൻഡോസ് 11ൽ ഡെസ്ക് റ്റോപിലെ സ്റ്റാർട്ട് ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്നു
സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. തുറന്നുവന്ന വിൻഡോയിൽ സിസ്റ്റം തിരഞ്ഞെടുക്കുക.
ഇപ്പോൾ കാണുന്ന സ്ക്രീനിലെ ലിസ്റ്റിൽ ഏറ്റവും താഴെയുള്ള എബൌട്ട് ക്ലിക്ക് ചെയ്യുക.
ഇപ്പോൾ കിട്ടുന്ന സ്ക്രീനിൽ നിന്നും നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന
വിൻഡോസിൻ്റെ പതിപ്പ്, പ്രോസസർ, മെമ്മറി തുടങ്ങിയവയുടെ വിശദവിവരങ്ങൾ
മനസിലാക്കാൻ പറ്റും.
നിങ്ങളുടെ കംപ്യൂട്ടർ അപ്ഗ്രേഡ് അല്ലെങ്കിൽ സർവ്വീസ് ചെയ്യ്ണ്ടി വരുമ്പോൾ ഈ
വിവരങ്ങൾ ആവശ്യമായി വരും. ഈ വിവരങ്ങൾ എളുപ്പത്തിൽ കാട്ടിത്തരുന്ന
നിരവധി സോഫ്റ്റുവെയറുകൾ ഇൻ്റർനെറ്റിൽ ലഭ്യമാണ്. അവയെക്കുറിച്ചു അടുത്ത
വീഡിയോയിൽ.
Comments
Post a Comment